Wednesday, 24 August 2011

അങ്ങിനെ ഞാനും

ആവേശം മൂത്ത്  ഞാനും ഒരു ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തു.കുരിശായല്ലോ .ഇനി എപ്പോ എന്തോന്ന്  എടുത്ത് വച്ചെഴുതും ? ഇതാണെന്റെ കുഴപ്പം ! വെറുതെ എടുത്തു ചാടും എന്നിട്ട് കൈകാലിട്ടടിക്കും.വല്ല കാര്യവുമുണ്ടോ?  കോപ്പി അടിച്ചാലോ ? വേണ്ട.പണി  തരും ആരെങ്കിലും. രണ്ടു option ഉണ്ട് മനസ്സില്‍. ഒന്നുകില്‍  കോപ്പി അടിക്കുക.പക്ഷെ...ഈ മലയാളികള്‍  ഒക്കെ ബ്ലോഗേഴ്സ് ആണെന്ന് തോന്നണു.നല്ലതെന്ന് തോന്നിയതെല്ലാം ഒട്ടുമിക്കവരും വായിച്ചിട്ടുണ്ട്.സഞ്ജയന്റെ ചെറുകഥ വല്ലതും കിട്ടുമോ ?പേപ്പര്‍ ഇടാന്‍ പോണവന്‍ വരെ ബ്ലോഗ്‌ വായനയാണെന്ന് തോന്നുന്നു.നേരെ ചൊവ്വേ പേപ്പര്‍ വായിക്കാന്‍ സമയം കിട്ടാത്തവന്‍ ...ബ്ലോഗ്‌ !!! ഓ!!!അപ്പൊ   വെറുതെ കോപ്പി അടിച്ചു  നാണം കേടുന്നതിനെക്കാള്‍ നല്ലത് സ്വന്തമായി പൊട്ടത്തരമെങ്കില്‍  പൊട്ടത്തരം  അതെഴുതുന്നതാണെന്ന്   തോന്നുന്നു.  ഈശ്വരാ കാത്തോണേ ...